തിരുവനന്തപുരം: ബസ് ടിക്കറ്റ് നിരക്ക് മിനിമം എട്ട് രൂപയാക്കാന്‍ ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ. ഓര്‍ഡിനറി ബസ്സുകളില്‍ നിലവില്‍ ഏഴ് രൂപയാണ് മിനിമം ചാര്‍ജ്. ഇത് എട്ട് രൂപയാക്കാനാണ് ശുപാര്‍ശ. മറ്റ് യാത്രാനിരക്കുകള്‍ 10 ശതമാനം വര്‍ദ്ധിപ്പിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
വദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് 14 ശതമാനത്തില്‍നിന്ന് 25 ശതമാനമായി ഉയര്‍ത്തണമെന്ന് കമ്മീഷന്‍ നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു. ശുപാര്‍ശകള്‍ ഗതാഗത വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന് കമ്മീഷന്‍ കൈമാറി. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം പരിഗണിക്കും.
മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കണമെന്നതാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. കുത്തനെ കൂടുന്ന ഡീസല്‍ വിലയാണ് ഈ ആവശ്യത്തിന് പിന്നില്‍. എന്നാല്‍ മിനിമം നിരക്ക് ഉയര്‍ത്തിയതുകൊണ്ട് സാമ്പത്തിക പ്രതിസന്ധി കുറയില്ലെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചത്.
