അന്യായമായി സംഘം ചേര്‍ന്നു‍, ഹൈക്കോടതി വിലക്ക് ലംഘിച്ച് നിരോധിത മേഖലയില്‍ മുദ്രാവാക്യം വിളിച്ചു, പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു എന്നിവയാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

കൊച്ചി: റിമാന്‍റില്‍ കഴിയുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനതിരെ ഒരു കേസുകൂടി. നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് സംഘം ചേർന്നെന്ന കേസിലാണ് സുരേന്ദ്രനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ശബരിമല ദര്‍ശനത്തിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വന്നതുമായി ബന്ധപ്പെട്ട് നാമജപ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 200ഓളം പേര്‍ക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. 

Read More: തൃപ്തി ദേശായിക്കെതിരായ ഉപരോധം: 200 ഓളം പേര്‍ക്കെതിരെ കേസ്

Read More: ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയും തടയാനെത്തിയ പ്രതിഷേധക്കാരും

അന്യായമായി സംഘം ചേര്‍ന്നു‍, ഹൈക്കോടതി വിലക്ക് ലംഘിച്ച് നിരോധിത മേഖലയില്‍ മുദ്രാവാക്യം വിളിച്ചു, പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു എന്നിവയാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും പൊലീസിന് നിർദേശം. 

Read More: അക്രമ ശ്രമവും അസഭ്യവർഷവുമുണ്ടായി; ഈ ഗുണ്ടകൾ അയ്യപ്പസ്വാമിയുടെ ഭക്തരല്ല: തൃപ്തി ദേശായി
Read More: ഈ മണ്ഡലകാലത്ത് തന്നെ വീണ്ടും വരുമെന്ന് പ്രഖ്യാപിച്ച് തൃപ്തി ദേശായി മടങ്ങി