സുപ്രീംകോടതി വിധിക്ക് പിന്നാലെ സിബിഐ ഡയറക്ടറായി അലോക് വർമ്മ ചുമതലയേറ്റു. ഇന്ന് രാവിലെ ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്. 

ദില്ലി: സുപ്രീംകോടതി വിധിക്ക് പിന്നാലെ സിബിഐ ഡയറക്ടറായി അലോക് വർമ്മ ചുമതലയേറ്റു. ഇന്ന് രാവിലെ ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്. വിധി അനുകൂലമാണെങ്കിലും അലോക് വർമ്മക്ക് ഭാഗിക വിജയമാണ് ഉണ്ടായിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിബിഐ ഡയറക്ടറുടെ ചുമതല ലഭിച്ചെങ്കിലും നയപരമായ തീരുമാനങ്ങൾ എടുക്കാൻ അലോക് വർമ്മക്ക് കോടതി അധികാരം നൽകിയിട്ടില്ല. അലോക് വർമ്മക്കെതിരെയുള്ള പരാതികൾ സെലക്ഷൻ കമ്മിറ്റി പരിശോധിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ഇന്ന് രാത്രി കമ്മിറ്റി യോഗം ചേരും.

ജസ്റ്റിസ് എ കെ സിക്രിയെ ചീഫ് ജസ്റ്റിസ് പ്രതിനിധിയായി നിയോഗിച്ചു. അലോക് വർമ്മയുടെ ഇനിയുള്ള പ്രവർത്തനങ്ങൾ എങ്ങനെയാകണമെന്നത് സംബന്ധിച്ചും കമ്മിറ്റി തീരുമാനമെടുക്കും. ഈ മാസം 31 വരെയാണ് അലോക് വർമ്മയുടെ കാലാവധി.