കൈക്കൂലി വാങ്ങിയത് 83 ലക്ഷം രാകേഷ് കുമാര്‍ ഗാര്‍ഗിൽ നിന്നാണ് പണം പിടികൂടിയത് കോടികള്‍ക്ക് പുറമേ സ്വർണ ആഭരണങ്ങളും കണ്ടെടുത്തു
കൊച്ചി: കൊച്ചി നാവിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥനില് നിന്ന് മൂന്നരക്കോടി രൂപ പിടികൂടി. രാകേഷ് കുമാര് ഗാര്ഗിൽ നിന്നാണ് പണം പിടികൂടിയത്. കൈക്കൂലി വാങ്ങിയ 83 ലക്ഷം രൂപയും ഡയമണ്ട്, സ്വർണ ആഭരണങ്ങളും ദില്ലിയിലെ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. രാകേഷ് കുമാര് ഗാര്ഗും രണ്ട് ഇടനിലക്കാരും അറസ്റ്റില്.
മിലിറ്ററി എഞ്ചിനിയറിങ് സര്വ്വീസ് ചീഫ് എഞ്ചിനിയറാണ് രാകേഷ് കുമാര്. കൊച്ചിയിലെയും ദില്ലിയിലെയും വീടുകളിലും ഓഫീലുകളിലുമായിരുന്നു റെയ്ഡ്. കരാറുകാരനില് നിന്നും കൈക്കൂലിവാങ്ങിയെന്ന പരാതിയെ തുടര്ന്നായിരുന്നു പരിശോധന.
