ദില്ലി: സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ നേമത്ത് റെയില്‍വേ കോച്ച് ടെര്‍മിനല്‍ നിര്‍മ്മിക്കാമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഒ രാജഗോപാല്‍ എം.എല്‍.എയ്‌ക്ക് ഉറപ്പ് നല്‍കി. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ അറ്റകുറ്റപ്പണിക്കും മറ്റുമായി ട്രെയിനുകള്‍ നിര്‍ത്തിയിടുന്നത് അസൗകര്യമുണ്ടാക്കുന്നത് പരിഹരിക്കാനാണ് നേമത്ത് കോച്ച് ടെര്‍മിനല്‍ നിര്‍മ്മിക്കുന്നത്. 150 കോടി രൂപയെങ്കിലും പദ്ധതിക്ക് ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് അധിക പ്ലാറ്റ്ഫോമുകള്‍ ഇതിനായി നിര്‍മ്മിക്കണം.