മന്ത്രിമാരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു.തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രതിഫലിക്കും 

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ UDF ചരിത്ര വിജയം നേടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല.സർക്കാർ വിരുദ്ധ വികാരം ശക്തമാണ്.കോടിക്കണക്കിനു ആളുകളുടെ വികാരം വ്രണപ്പെടുത്തി.അന്തർ ദേശീയ സംഘങ്ങൾക്കുള്ള ബന്ധം അന്വേഷിക്കണം.SIT യ്ക്ക് അടുത്ത ദിവസം മൊഴി നൽകും..മന്ത്രിമാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്.മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല.തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രതിഫലിക്കും. നാളെ SIT ക്ക് മുൻപിൽ ഹാജരാകും.നിർണായകമായകാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു

നടിയെ ആക്രമിച്ച കേസ്

പ്രതികരണം വിധി പൂർണമായി വായിച്ച ശേഷം പറയാമെന്ന് ചെന്നിത്തല വ്യക്തമാക്കി,അടൂർ പ്രകാശിന്‍റെ പ്രതികരണം വ്യക്തിപരമാണ്.കോൺഗ്രസ്സ് വേട്ടക്കാരനൊപ്പമല്ല.അതിജീവതയ്ക്ക് ഒപ്പം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു