കാസർഗോഡ്: പാലക്കുന്നിൽ ഓട്ടോയിൽ നിന്നും തെറിച്ച് വീണ് എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു. ഓട്ടോറിക്ഷയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇതിനിടെ ഓട്ടോയിൽ ഉണ്ടായിരുന്ന കുഞ്ഞ് അമ്മയുടെ കയ്യിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണു. ബേക്കൽ മീത്തൽ സ്വദേശികളായ ഷരീഫ് ഫസീല ദമ്പതികളുടെ മകൻ മുഹമ്മദ് നയാൻ ആണ് മരിച്ചത്. പുറത്തേക്ക് തെറിച്ച് വീണ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.