ഡോക് ലാം വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ചൈന. അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്‍മാറാണമെന്ന് വീണ്ടും ചൈന ആവര്‍ത്തിച്ചു. ഇരുവിഭാഗങ്ങളും പ്രദേശത്ത് നിന്ന് പിന്‍മാറാണമെന്ന ഇന്ത്യയുടെ നിലപാട് തങ്ങള്‍ അംഗീകരിക്കില്ലെന്ന് ചൈന വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ കാലാപാനിയിലോ കശ്‍മീരിലോ തങ്ങള്‍ പ്രവേശിച്ചാല്‍ എന്താവും ഇന്ത്യയുടെ നിലപാടെന്നും ചൈന ചോദിച്ചു. 

ഇന്ത്യന്‍ സൈന്യം നിരുപാധികം മേഖലയില്‍ നിന്നുംപിന്‍മാറാണം. അല്ലാത്തപക്ഷം അന്താരാഷ്‌ട്ര നിയമങ്ങള്‍ അനുസരിച്ചുള്ള ശക്തമായ നടപടികളുണ്ടാകും. സ്ഥിതിഗതികള്‍ എല്ലാം നിയന്ത്രണ വിധേയമാണെന്ന തരത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രചരണം അവസാനിപ്പിക്കണമെന്നും ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥ വാങ്ങ്വെന്‍ലി പറഞ്ഞു.