മാനസികമായി പീഡിപ്പിക്കുന്നു, ഔദ്യോഗിക വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നൽകുന്നു ഇതാണ് പരാതിയുടെ ഉള്ളടക്കം.

തിരുവനന്തപുരം: ആർസിസിയിൽ സഹഡോക്ടര്‍ക്കെതിരേ പരാതിയുമായി വനിത ഡോക്ടർ. ബ്ലഡ് ട്രാന്‍സ്ഫ്യൂഷൻ വകുപ്പ് മേധാവി ഡോ. വിജയലക്ഷ്മിയാണ് ആര്‍ എം ഒയും തന്‍റെ വകുപ്പിലെ തന്നെ ഡോക്ടറുമായ ഡോ.രാജേഷ് ആര്‍. ചന്ദ്രനെതിരെ ഔദ്യോഗികമായി പരാതി ന‍ൽകിയത്. മാനസികമായി പീഡിപ്പിക്കുന്നു, ഔദ്യോഗിക വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നൽകുന്നു ഇതാണ് പരാതിയുടെ ഉള്ളടക്കം. ജീവനക്കാരുടെ മുന്നില്‍ വച്ച് അപമര്യാദയായി സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു.

ഇതുകാരണം ജോലി ചെയ്യാനാകാത്ത അവസ്ഥയിലാണ്. ഇതിനെതിരെ നടപടി വേണമെന്ന ആവശ്യമാണ് പരാതിയിലുള്ളത്. ആര്‍സിസിക്കും വനിത കമ്മിഷനും കൂടാതെ ഐഎംഎയ്ക്കും ഡോ. വിജയലക്ഷ്മി പരാതി നല്‍കിയിട്ടുണ്ട്. ഐഎംഎ സമിതി രൂപീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുമുണ്ട്.

അതേസമയം ട്രാന്‍സ്ഫ്യൂബഷൻ വകുപ്പിലെ തന്നെ മറ്റൊരു വനിത ഡോക്ടറുടേയും ജീവനക്കാരുടേയും പരാതിയില്‍ നിലവില്‍ ആര്‍ സി സിയിലെ തന്നെ വകുപ്പ് തല അന്വേഷണം നേരിടുന്ന ഡോക്ടറാണ് ഡോ.രാജേഷ്.