കണ്ണൂർ കൂത്തുപറമ്പ് മാനന്തേരിക്കടുത്ത് വണ്ണാത്തിമൂലയിൽ സിപിഎം - ബിജെപി സംഘർഷത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. മാനന്തേരി സ്വദേശികളായ സുരേഷ് ബാബു, പുരുഷോത്തമൻ, രമേശൻ, വിജേഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ സുരേഷ്ബാബുവിനെ മംഗലാപുരത്തേക്ക് കൊണ്ടുപോയി. മറ്റുള്ളവർ തലശ്ശേരി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷമുണ്ടായത്. പ്രചരണ ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.. സംഭവത്തിൽ സിപിഎമ്മിന്റെ പരാതിയിൽ കണ്ണവം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
