സർക്കാർ രൂപീകരണത്തിന് സാധ്യമായ എല്ലാ വഴിയും തേടും കർണാടകത്തിൽ പിന്നോട്ടില്ലെന്ന് കോൺഗ്രസ്

ബെംഗളൂരു: സർക്കാർ രൂപീകരണത്തിൽ ഗവർണറുടെ തീരുമാനം കാത്ത് കർണാടകം. വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ആണോ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെയോ ആണേോ ഗവർണർ ക്ഷണിക്കുന്നത് എന്നാണ് ഉറ്റുനോക്കുന്നത്. സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചില്ലെങ്കിൽ നിയമനടപടി അടക്കം ആലോചിക്കുമെന്നും കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു. 

അതേസമയം ബിജെപിക്കൊപ്പം ചേരുമെന്ന പ്രചാരണംതള്ളി കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ. എം എൽ എമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമിച്ചാൽ തങ്ങളും രാഷ്ട്രീയം കളിക്കുമെന്ന് ശിവകുമാർ പറഞ്ഞു. എം എൽ എമാരെ രാജിവെപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നും ശിവകുമാർ ആരോപിച്ചു.