കര്‍ണാടക വിധാന്‍സഭയ്ക്ക് മുന്നില്‍ പ്രതിഷേധം

ബംഗളുരു: ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ കര്‍ണാടകയിലെ വിധാന്‍ സഭയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുക്കും. പ്രതിഷേധ സമരം ആരംഭിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Scroll to load tweet…

വിധാന്‍ സഭയ്ക്ക് മുന്നിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപത്താണ് എംഎല്‍എമാര്‍ ഒത്തു ചേര്‍ന്നിരിക്കുന്നത്. സിദ്ധരാമയ്യ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ഗുലാം നബി ആസാദ്, കെ സി വേണുഗോപാല്‍, എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത് രംഗത്തുണ്ട്. കൂടുതല്‍ നേതാക്കള്‍ ഉടന്‍ എത്തുമെന്നാണ് സൂചന.