ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ബിജെപി എംപിമാര്‍

ബംഗളുരു: തങ്ങളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ബിജെപി എംപിമാര്‍. ലോക്സഭാ സ്പീക്കര്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്കും ഇക്കാര്യം അറിയിച്ച് എംഎല്‍എമാര്‍ കത്തയച്ചു. ഇതിനിടെ കേന്ദ്ര നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ബിജെപി വീണ്ടും യോഗം ചേര്‍ന്നു. 

അതേസമയം കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ഏത് പാര്‍ട്ടിയെ ക്ഷണിക്കണമെന്ന കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷം തീരുമാനമെന്ന് ഗവർണർ അറിയിച്ചതായി പരമേശ്വര. 117 പേരുടെ പിന്തുണക്കത്തു ഗവര്‍ണര്‍ക്ക് നൽകിയെന്ന് കുമാരസ്വാമി. ഭരണഘടനാ പ്രകാരം തീരുമാനം എടുക്കുമെന്ന് ഗവർണർ അറിയിച്ചതായും പരമേശ്വര വ്യക്തമാക്കി. സുപ്രീം കോടതി വിധി പ്രകാരമായിരിക്കും തീരുമാനമെടുക്കുകയും ഗവര്‍ണര്‍ അറിയിച്ചു.