തിരുവനന്തപുരം: സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു. വൈറസ് മൂലമുള്ള ചെങ്കണ്ണാണ് ഇപ്പോള്‍ പടരുന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റമാകാം രോഗ പകര്‍ച്ചയ്ക്ക് കാരണമെന്നാണ് വിദഗ്ധാഭിപ്രായം. കണ്ണുകള്‍ക്ക് ചുവപ്പ് നിറം , അസ്വസ്ഥത, ഇമകളില്‍ വീക്കം , കണ്ണില്‍ നിന്ന് തുടര്‍ച്ചയായി വെള്ളം വരും , ആദ്യം ഒരു കണ്ണും മൂന്ന്, നാല് ദിവസത്തിനുള്ളില്‍ അടുത്ത കണ്ണും രോഗബാധിതമാകും. ഇതാണ് വൈറസ് ബാധമൂലമുളള ചെങ്കണ്ണിന്‍റെ ലക്ഷണങ്ങള്‍.
ചെവിയുടെ മുന്നില്‍ വീക്ക ഉണ്ടാകാന്‍ സാധ്യയുണ്ട്. ചിലര്‍ക്ക് കാഴ്ചയ്ക്ക് മങ്ങലുണ്ടാകാനുള്ള സാധ്യതയും ഉണ്ട്. രണ്ടാഴ്ചയോ അതില്‍ കൂടുതലോ ദിവസം രോഗബാധ നീണ്ടും നില്‍ക്കും.
രോഗം പിടിപെട്ടവരുടെ ശുചിത്വം രോഗ പടരാനുള്ള സാധ്യത കുറയ്ക്കും. രോഗ ബാധയുള്ള കണ്ണില്‍ തൊട്ടാല്‍ സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകണം. വിശ്രമവും, ആന്‍റി ബയോട്ടിക് തുള്ളി മരുന്നുകളും രോഗം വേഗത്തില്‍ മാറാന്‍ അനിവാര്യമാണെന്ന് വിദഗ്ദര്‍ പറയുന്നു.
