ഏക സിവില്‍ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊതുജന അഭിപ്രായം തേടി നിയമ കമ്മീഷന്‍ ചോദ്യാവലി പുറത്തിറക്കിയ സാഹചര്യത്തിലാണ് സിപിഐ(എം) നിലപാട് വ്യക്തമാക്കിയത്. ഭൂരിപക്ഷ സമുദായത്തിന്റേതുള്‍പ്പെടെയുള്ള എല്ലാ വ്യക്തിനിയമങ്ങളും പരിഷ്‌കരിക്കണമെന്ന് സിപിഐ(എം) പിബി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. മുത്തലാഖ് സ്ത്രീ വിരുദ്ധമാണ്. ഭൂരിപക്ഷ ഇസ്ലാമിക രാഷ്ട്രങ്ങളിലും മുത്തലാഖില്ല. ഹിന്ദു വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിച്ചതാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ നിന്ന് ലക്ഷ്യം സ്ത്രീകളുടെ ഉന്നമനമല്ലെന്ന് വ്യക്തമായി. ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യം വയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഏകീകൃത സിവില്‍ നിയമം അടിച്ചേല്‍പ്പിക്കുന്നത് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരാണെന്നും സിപിഐ(എം) വ്യക്തമാക്കുന്നു. 

മുത്തലാഖ് മനുഷ്യത്വരഹിതമെന്നായിരുന്നു മന്ത്രി കെ ടി ജലീലിന്റെ പ്രതികരണം. അതിനിടെ, ശരീയത്ത് നിയമത്തിലെ മുത്തലാഖ് മാത്രം ചൂണ്ടികാട്ടി നിയമം മൊത്തം മുഴുവനെ മാറ്റാനുള്ള നീക്കം അനുവദിക്കില്ലെന്ന് എം.ഐ ഷാനവാസ് എം.പി കോഴിക്കോട് പറഞ്ഞു.