വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി കുഴിച്ചാലില്‍ മോഹനനെയാണ് വെട്ടിക്കൊന്നത്. ഗുരുതരമായി പരിക്കേറ്റ മോഹനന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വെട്ടേറ്റ അശോകന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ പരിക്കേറ്റ് സഹകരണ ആശുപത്രിയില്‍ കഴിയുകയാണ്. ഇദ്ദേഹത്തിന്റെ നില ഗുരുതരമല്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏതാനും ദിവസങ്ങളായി പാതിരിയാട് പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. സമീപപ്രദേശമായ തൊക്കിലങ്ങാടിയില്‍ കഴിഞ്ഞ ദിവസം സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റിരുന്നു. 

ഓംനി വാനില്‍ എത്തിയ സംഘം മോഹനന്‍ ജോലി ചെയ്യുന്ന ഷാപ്പില്‍ കയറി വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വെട്ടേറ്റു വീണ ഉടനെ ആക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഷാപ്പില്‍ അധികം ആളുകളുണ്ടായിരുന്നില്ല. നാട്ടുകാരും സമീപത്തെ വീടുകളിലുള്ളവരും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. 

സിപിഎം നേതാവ് പി ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ സംഭവമറിഞ്ഞ് ആശുപത്രിയില്‍ എത്തി.