റോഡ് മുറിച്ച് കടക്കവെ രണ്ട് പേർ മലപ്പുറം വളാഞ്ചേരിയിൽ ലോറി ഇടിച്ച് മരിച്ചു. നോന്പുതുറയ്‍ക്കു ശേഷം പള്ളിയില്‍ നിസ്കരിച്ച് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്.
മലപ്പുറം വളാഞ്ചേരി മീന്‍പാറയിലാണ് നാടിനെ നടുക്കിയ ദുരന്തം.നോമ്പ് തുറക്ക് ശേഷം പള്ളിയില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനയിൽ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തില്‍പെട്ടത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരുവരെയും ലോറി ഇടിക്കുകയായിരുന്നു. വളാഞ്ചേരി കാവുംപുറം സ്വദേശികളായ കുന്നത്തുംപടി പോക്കര്‍(68)ചങ്ങലോടന്‍ ഹസ്സന്‍കുട്ടി(65)എന്നിവരാണ് മരിച്ചത്. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. തൃശ്ശൂര്‍ ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്ക് ഭക്ഷ്യവസ്തുക്കളുമായി പോവുകയായിരുന്ന ലോറിയാണ് ഇരുവരെയും ഇടിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ കാവുമ്പുറം ജുമാമസ്ജിദിൽ ഖബറടക്കി.
