കര്‍ക്കള: കര്‍ണ്ണാടകയിലെ കാര്‍ക്കള സ്വദേശി ഗോപാലനെ പനിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ശ്വാസം മുട്ടിലിനെ തുടര്‍ന്ന് ജൂണ്‍ 29 നു ഗോപാലന്‍ മരിച്ചു. ഇ.സി.ജി പരിശോധനയില്‍ ഹൃദയം നിലച്ചതായി വ്യക്തമായി. തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം ഏറ്റു വാങ്ങുകയും സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് അതു സംഭവിച്ചത്.
പെട്ടന്ന് മൃതദേഹം കണ്ണ് തുറക്കുകയും അലറി വിളിക്കുകയും ചെയ്തു. ഇതു കണ്ട് ചടങ്ങിനെത്തിയവരും ബന്ധക്കളും ഞെട്ടിത്തരിച്ചു പോയി. എങ്കിലും ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയുടെ അനാസ്ഥയാണ് മരണകാരണം എന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇസിജി പരിശോധനയടക്കം നടത്തി ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചതായി സ്ഥരീകരിച്ച ശേഷമാണ് ബന്ധുക്കളെ വിവരം അറിയിച്ചത് എന്ന് അധികൃതര്‍ പറയുന്നു.
