റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലും അസ്വഭാവികതകൾ ഒന്നും റിപ്പോർട്ട് ചെയ്തില്ലെന്നാണ് പൊലീസ്

ചെന്നൈ: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ആത്മഹത്യ തന്നെയെന്ന് പൊലീസ്. ഓഷ്യൻ എൻജിനിയറിങ്ങ് അവസാന വർഷ വിദ്യാർത്ഥിയും മലപ്പുറം സ്വദേശിയുമായ ഷഹൽ കോർമാത്തിനെയാണ് ഹോസ്റ്റൽ മുറിയിലെ ഫാനിൽ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലും അസ്വഭാവികതകൾ ഒന്നും റിപ്പോർട്ട് ചെയ്തില്ലെന്നാണ് പൊലീസ് വിശദീകരണം. ക്ലാസിൽ ഹാജർ നില കുറവായിരുന്നെന്ന് അധികൃതർ നേരത്തെ ഷഹലിന്റെ രക്ഷിതാക്കളെ അറിയിച്ചിരുന്നു. അവസാന വർഷ പരീക്ഷ എഴുതാൻ അനുമതി ലഭിക്കില്ലെന്ന ഭയമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.