ഒരു റിക്ഷയില്‍ സഞ്ചരിക്കവെ രണ്ട് യുവാക്കള്‍ പിന്തുടരുകയായിരുന്നു

ദില്ലി: വഴിയരികില്‍ വെച്ച് കമന്റടിച്ചവരെ നടുറോഡില്‍ വെച്ച് തന്നെ യുവതി കൈകാര്യം ചെയ്തു. നാട്ടുകാര്‍ മുഴുവന്‍ നോക്കി നില്‍ക്കെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്ക് 'നാലെണ്ണം കൊടുത്ത ശേഷം' പിടിച്ച് വലിച്ച് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കൈമാറുകയും ചെയ്തു. 

ദില്ലിയിലെ തിരക്കേറിയ ഗഫ്ഫാര്‍ മാര്‍ക്കറ്റിലായിരുന്നു സംഭവം. ഒരു റിക്ഷയില്‍ സഞ്ചരിക്കവെ രണ്ട് യുവാക്കള്‍ പിന്തുടരുകയായിരുന്നു. ലൈംഗിക ചുവയുള്ള അസഭ്യമായ കമന്റുകള്‍ കൂടി പാസ്സാക്കാന്‍ തുടങ്ങിയതോടെ യുവതിയുടെ ക്ഷമ നശിച്ചു. ഉടന്‍ താഴെയിറങ്ങി യുവാക്കളിലൊരാളെ പിടികൂടി. രണ്ടെണ്ണം കൊടുത്ത ശേഷം കോളറില്‍ പിടിച്ച് ഇയാളെ വലിച്ചിഴച്ച് അടുത്ത പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു. ശേഷം പരാതി എഴുതി നല്‍കി. ഇതനുസരിച്ച് പ്രദേശവാസികളായ മനീഷ്, അഭിഷേക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.