Asianet News MalayalamAsianet News Malayalam

നിരോധനാജ്ഞ നീട്ടണമോയെന്ന് തീരുമാനിക്കേണ്ടത് ജീല്ലാ പൊലീസും ഭരണകൂടവുമെന്ന് ഡിജിപി

നിയമസഭാ സമ്മേളനത്തിന്‍റെ രണ്ടാം ദിവസവും ശബരിമല പ്രശ്നത്തിൽ പ്രക്ഷോഭം ശക്തമാക്കുകയാണ് യുഡിഎഫ് എംഎല്‍എമാര്‍. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കും വരെ സഭ തടസപ്പെടുത്തുമെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ ഇന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളം വച്ചിരുന്നു. ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കണം, ശബരിമല സംരക്ഷിക്കണം തുടങ്ങിയ പ്ലക്കാ‍ർഡും ബാനറുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ എത്തിയത്. 

DGP says district police and administrator will decide whether 144 continue or not
Author
Trivandrum, First Published Nov 29, 2018, 8:33 PM IST

തിരുവനന്തപുരം: ശബരിമലയിൽ നിരോധനാജ്ഞ നീട്ടണമോയെന്ന് തീരുമാനിക്കേണ്ടത് ജില്ലാ പൊലീസും ഭരണകൂടവുമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇത് സംബന്ധിച്ച് പൊലീസ്  ആസ്ഥാനം തീരുമാനമെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സന്നിധാനമടക്കം നാല് സ്ഥലങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നാളെ(  നവംബര്‍ 30)  വരെയാണുള്ളത്. ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെയും  വിവിധ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നാളെ വരെ നീട്ടിയത്. 

നിയമസഭാ സമ്മേളനത്തിന്‍റെ രണ്ടാം ദിവസവും ശബരിമല പ്രശ്നത്തിൽ പ്രക്ഷോഭം ശക്തമാക്കുകയാണ് യുഡിഎഫ് എംഎല്‍എമാര്‍. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കും വരെ സഭ തടസപ്പെടുത്തുമെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ ഇന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളം വച്ചിരുന്നു. ബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കണം, ശബരിമല സംരക്ഷിക്കണം തുടങ്ങിയ പ്ലക്കാ‍ർഡും ബാനറുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ എത്തിയത്. 

Follow Us:
Download App:
  • android
  • ios