കൊ​ച്ചി: നടിയെ ആക്രമിച്ച കേസില്‍ അ​റ​സ്റ്റി​ലാ​യ ന​ട​ൻ ദി​ലീ​പി​നെ ഇ​ന്ന് മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​ല്ലെന്നു സൂചന. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ദീ​ലീ​പി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്നാണ് റിപ്പോര്‍ട്ടുകള്‍. ദി​ലീ​പ് ഇ​പ്പോ​ഴു​ള്ള ആ​ലു​വ പൊലീസ്‌ ക്ല​ബ്ബി​നു പു​റ​ത്ത് കൂ​ട്ടം കൂ​ടി​നി​ൽ​ക്കു​ന്ന​വ​രെ പോ​ലീ​സ് ഒ​ഴി​പ്പി​ച്ചു.

ഇതിനെട ദിലീപിന്‍റെ കൊച്ചി ഇടപ്പള്ളിയിലെ ദേ പുട്ട് എന്ന ഹോട്ടല്‍ നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. ഇന്ന് വൈകുന്നേരത്തോടെ നടന്‍ ദിലീപ് അറസ്റ്റിലായതോടെയാണ് ഒരു സംഘം ഹോട്ടല്‍ അടിച്ചു തകര്‍ത്തത്. ദിലീപും നാദിര്‍ഷയും പങ്കാളികളായ ഹോട്ടലാണ് ദേ പുട്ട്. എല്ലാതെളിവുകളും ലഭിച്ചതിന് ശേഷം. ഗൂഢാലോചന സംബന്ധിച്ച് കേസിലെ മുഖ്യപ്രതിയും ദിലീപും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ശക്തമായ തെളിവുകള്‍ ലഭിച്ചതിനെതുടര്‍നാണ് അറസ്റ്റിലേക്ക് നീങ്ങാന്‍ പൊലീസ് സംഘം തീരുമാനിച്ചത്.

ഇതിന് പിന്നാലെ, നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡ് ദിലീപുമായി അടുപ്പമുള്ള ഒരാളെ ഏല്‍പ്പിച്ചത് സംബന്ധിച്ച് തെളിവുകള്‍ കണ്ടെടുത്തതും കേസില്‍ ഏറെ നിര്‍ണായകമായി. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പിന്നീട് ചോദ്യം ചെയ്യലില്‍ ദിലീപും സുനില്‍ കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും നേരത്തെ തന്നെ ലഭിച്ചിരുന്നെങ്കിലും, ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കൂറോളം ചോദ്യം ചെയ്തതോടെയാണ് കേസില്‍ വഴിത്തിരിവായത്.

ഇന്നു രാവിലെ ആലുവ പൊലീസ് ക്ലബില്‍ ദിലീപിനെ വിളിച്ചുവരുത്തിയിരുന്നു. രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍. തെളിവുകള്‍ നിരത്തിയോടെ ദിലീപിന് ഉത്തരം മുട്ടി. ഒടുവില്‍ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് മുഖ്യമന്ത്രി, ഡിജിപി എന്നിവരുമായും അന്വേഷണസംഘം ബന്ധപ്പെട്ടിരുന്നു. കസ്റ്റഡിയെക്കുറിച്ചും അറസ്റ്റിനെക്കുറിച്ചും ഒരു വിവരവും പുറത്തുവിടരുതെന്ന് ശക്തമായ നിര്ദ്ദേശം മുകളില്‍നിന്ന് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് വിവരം സ്ഥിരീകരിച്ചത്.