കൊച്ചി: നടിയെ ആകമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിലിനെ ദിലീപിന് നേരത്തെ അറിയാമെന്നതിന് പോലീസിന് തെളിവ് ലഭിച്ചു. സുനിലും ദിലീപും തമ്മില്‍ 2013 മുതല്‍ ബന്ധമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പൊലീസ് കണ്ടെത്തിയ നിര്‍ണായക തെളിവ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
2013ല്‍ നടന്ന മഴവില്ലഴകില്‍ അമ്മ എന്ന പരിപാടിയുടെ വിഐപി പാസ് സുനിലിന് നല്‍കിയത് ദിലീപാണ്. 2013ല്‍ ആണ് നടിക്കെതിരായ ക്വട്ടേഷന്റെ ഗൂഡാലോചന നടന്നത്. കൊച്ചിയിലും ഷാര്‍ജയിലുമായാണ് മഴവില്‍ അഴകില്‍ അമ്മ എന്ന താരനിശ അരങ്ങേറിയത്.
