കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ഗൂഢാലോചനയില്‍ പൊലീസ് അറസ്റ്റ് ചെയ്‍ത നടന്‍ ദിലീപ് ഭക്ഷണം നിരസിച്ചു. പൊലീസ് നൽകിയ ഭക്ഷണം ദിലീപ് കഴിച്ചില്ല . ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടർ പൊലീസ് ക്ലബിലെത്തി ദിലീപിനെ പരിശോധിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ദിലീപിനെ ഇന്ന് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കില്ല. ദിലീപ് ഇപ്പോഴുള്ള ആലുവ പൊലീസ് ക്ലബ്ബിനു പുറത്ത് കൂട്ടം കൂടിനിൽക്കുന്നവരെ പോലീസ് ഒഴിപ്പിച്ചു.
ഇതിനെടെ ദിലീപിന്‍റെ കൊച്ചി ഇടപ്പള്ളിയിലെ ദേ പുട്ട് എന്ന ഹോട്ടല്‍ നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. ഇന്ന് വൈകുന്നേരത്തോടെദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ഒരു സംഘം ഹോട്ടല്‍ അടിച്ചു തകര്‍ത്തത്. ദിലീപും നാദിര്‍ഷയും പങ്കാളികളായ ഹോട്ടലാണ് ദേ പുട്ട്.
