ആവശ്യത്തിലധികം കോപ്പി കൾ പൊലീസിന്‍റെ കൈയ്യിൽ ഇപ്പോൾ തന്നെ ഉണ്ടെന്നും ദിലീപിന്‍റെ അഭിഭാഷകൻ
കൊച്ചി: പോലീസ് തന്നെ ദൃശ്യങ്ങൾ പുറത്തുവിട്ട് ദിലീപിനെ കുറ്റപ്പെടുത്താനാണ് സാധ്യതയെന്ന് ദിലീപിന്റെ അഭിഭാഷകൻ ഹൈ കോടതിയിൽ. ആവശ്യത്തിലധികം കോപ്പി കൾ പൊലീസിന്റെ കൈയ്യിൽ ഇപ്പോൾ തന്നെ ഉണ്ടെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയില് പറഞ്ഞു. നടിയെ ആക്രമിച്ച കേസില് ദൃശ്യങ്ങള് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്ജി ഹൈക്കോടതി പരിഗണിക്കുകയാണ്.
വീഡിയോ ദൃശ്യങ്ങള് അടങ്ങിയ സിഡി സീല് ചെയ്ത കവറില് ആയിരുന്നില്ല അതുകൊണ്ടുതന്നെ അതില് കൃത്രിമം നടത്താന് സാധ്യതയുണ്ടെന്നും ദിലീപ് ഹൈക്കോടതിയില് സൂചിപ്പിച്ചു. അതേസമയം കേസില് ഏതൊക്കെ രേഖകള് പ്രതി ഭാഗത്തിന് നല്കാനാവുമെന്ന പട്ടിക പ്രോസിക്യൂഷന് നല്കണമെന്ന് കോടതി പറഞ്ഞു.
എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി കേസ് ഏപ്രില് 11ന് പരിഗണിക്കും. സുനില്, മാര്ട്ടിന് എന്നിവരുടെ ജാമ്യാപേക്ഷയിലും കോടതി 11ന് ഉത്തരവ് പറയും.
