എതിർ ദിശയിൽ നിന്നും അമിത വേഗത്തിൽ കാർ എത്തിയാണ് അപകട കാരണം എന്നായിരുന്നു ഡ്രൈവറുടെ മൊഴി. ഇത് കെട്ടിച്ചമച്ച കഥയാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

ഇടുക്കി: മൂന്നാറിൽ കെ എസ് ആർ ടിസി ഡബിൾ ഡക്കർ ബസപകടമുണ്ടായ സംഭവത്തിൽ ഡ്രൈവർക്ക് കം കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. മൂന്നാർ ഡിപ്പോയിലെ കെപി മുഹമ്മദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എതിർ ദിശയിൽ നിന്നും അമിത വേഗത്തിൽ കാർ എത്തിയാണ് അപകടകാരണമെന്നായിരുന്നു ഡ്രൈവറുടെ മൊഴി. ഇത് കെട്ടിച്ചമച്ച കഥയാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അത്തരത്തിൽ കാർ എത്തിയിരുന്നില്ലെന്ന് മാധ്യമങ്ങൾ ദൃശ്യം സഹിതം റിപ്പോർട്ട് ചെയ്തിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming