ചേർത്തലയിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് ദേശീയപാതയുടെ ഭാഗമായ അടിപ്പാത നിർമിക്കാൻ സ്ഥാപിച്ച കമ്പികളിലേക്ക് ഇടിച്ചു കയറി. 28 പേർക്ക് പരിക്കേറ്റു. കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
ആലപ്പുഴ: ചേർത്തലയിൽ നിർമ്മാണം നടക്കുന്ന ദേശീയപാത അടിപ്പാതയിലേക്ക് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചു കയറി അപകടം. 28 പേർക്ക് പരിക്കേറ്റു. ഒൻപത് പേർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കി ഉള്ളവർ ചേർത്തലയിൽ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്. പുലർച്ചെയാണ് അപകടം ഉണ്ടായത്.


