പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ എ ലത(51) അന്തരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തൃശ്ശൂര്‍ ഒല്ലൂരിലെ വീട്ടില്‍ വച്ചാണ് അന്ത്യം. ചാലക്കുടി പുഴ സംരക്ഷണ സമിതി അംഗവും റിവര്‍ റിസര്‍ച്ച് സെന്‍റര്‍ അധ്യക്ഷയുമായിരുന്നു. കൃഷി ഓഫീസറായിരിക്കെ ജോലി രാജി വച്ചാണ് ലത പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയ പങ്കാളിയാകാന്‍ ആരംഭിച്ചത്. 

ട്രാജഡി ഓഫ് കോമണ്‍സ്, ഡൈയിംഗ് റിവേഴ്സ്, കേരള എക്സ്പീരിയന്‍സ് ഇന്‍ ഇന്‍റര്‍ ലിംഗിങ് ഓഫ് റിവേഴ്സ് എന്നീ കൃതികളുടെ രചനയിലും ലത പങ്കുവഹിച്ചു. എസ് ഉണ്ണികൃഷ്ണനാണ് ഭര്‍ത്താവ്.