Asianet News MalayalamAsianet News Malayalam

മയക്കുമരുന്ന് ഗുളിക വില്‍പ്പന; രണ്ടംഗ സംഘം പിടിയില്‍

  • കൈനകരി കുന്നത്തറ വീട്ടില്‍ ഗോപിയുടെ മകന്‍ അഭിലാഷ് (37) ആര്യാട് പൂന്തോപ്പ് പുത്തന്‍പുരയ്ക്കല്‍ പ്രകാശന്റെ മകന്‍ പ്രശാന്ത് (32) എന്നിവരാണ് അറസ്റ്റിലായത്. 
Drugs sale The two were arrested

ആലപ്പുഴ: മയക്കുമരുന്ന് ഗുളികകള്‍ വില്പന നടത്തുന്ന രണ്ട് അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 200 നൈട്രോസണ്‍ ഗുളികകളും സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കൈനകരി കുന്നത്തറ വീട്ടില്‍ ഗോപിയുടെ മകന്‍ അഭിലാഷ് (37)  ആര്യാട് പൂന്തോപ്പ് പുത്തന്‍പുരയ്ക്കല്‍ പ്രകാശന്റെ മകന്‍ പ്രശാന്ത് (32) എന്നിവരെയാണ് ഹരിപ്പാട് സിഐ ടി.മനോജ്, എസ്‌ഐ ആനന്ദബാബു, എഎസ് ഐ.കെ സജി എന്നിവരുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകുന്നേരം 430 ഓടെ ഹരിപ്പാട് വീയപുരം റോഡില്‍ കൊമളത്ത് കുളങ്ങര ജംഗ്ഷനില്‍ വെച്ചാണ് ഇവരെ കാര്‍ തടഞ്ഞു നിര്‍ത്തി പിടികൂടിയത്. രണ്ട് പ്രതികളില്‍ നിന്നും 100 വീതം നൈട്രോസണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്. പ്രതികളെ ഹരിപ്പാട് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
 

Follow Us:
Download App:
  • android
  • ios