Asianet News MalayalamAsianet News Malayalam

മദ്യലഹരിയില്‍ അജ്ഞാതൻ തീകൊളുത്തിയത് 18 വാഹനങ്ങൾക്ക്

നാല് കാറും 14 ഇരുചക്രവാഹനങ്ങളുമാണ് ഇയാൾ അ​ഗ്നിക്കിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇതിൽ എട്ട് ബൈക്കുകളും രണ്ട് കാറുകളും പൂര്‍ണമായും ആറ് ഇരുചക്രവാഹനങ്ങളും രണ്ട് കാറും ഭാ​ഗികമായും കത്തിനശിച്ചു.

Drunk man sets 18 vehicles on fire in Delhi
Author
New Delhi, First Published Nov 7, 2018, 1:34 PM IST

ദില്ലി: മദ്യലഹരിയില്‍ അജ്ഞാതൻ വാഹനങ്ങൾക്ക് തീകൊളുത്തി. കാറും ഇരുചക്രവാഹനങ്ങളുമുൾപ്പടെ 18 വാഹനങ്ങൾക്കാണ് ഇയാൾ തീയിട്ടത്. തീപിടിത്തത്തില്‍ പത്ത് വാഹനങ്ങള്‍ പൂര്‍ണ്ണമായും എട്ട് വാഹനങ്ങള്‍ ഭാഗികമായും കത്തിനശിച്ചു. തെക്കന്‍ ദില്ലിയിലെ മദാന്‍ഗിറില്‍ ഇന്നലെയായിരുന്നു സംഭവം.
 
നാല് കാറും 14 ഇരുചക്രവാഹനങ്ങളുമാണ് ഇയാൾ അ​ഗ്നിക്കിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇതിൽ എട്ട് ബൈക്കുകളും രണ്ട് കാറുകളും പൂര്‍ണമായും ആറ് ഇരുചക്രവാഹനങ്ങളും രണ്ട് കാറും ഭാ​ഗികമായും കത്തിനശിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. 

നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങളുടെ ഫ്യൂവൽപൈപ്പ് തുറന്ന് പെട്രോള്‍ പുറത്തേക്കൊഴുക്കിയ ശേഷമാണ് ഇയാൾ തീവെച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. ഇങ്ങനെ ആറോളം ബൈക്കുകൾക്കാണ് തീയിട്ടത്. ഈ വാഹനങ്ങളില്‍ നിന്നുള്ള തീ സമീപത്ത് നിർത്തിയിട്ടിരുന്ന കാറുകളിലേക്കും പടർന്ന് പിടിക്കുകയായിരുന്നു.

പുലർച്ചെ 3.30ഒാടേയാണ് അപക‍ട വിവരം പൊലീസ് അറിയുന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. 

Follow Us:
Download App:
  • android
  • ios