ചെന്നൈ: തമിഴിനാട് സെക്രട്ടേറിയറ്റില്‍ എല്ലാ മുറിയിലും തന്റെ ചിത്രം വെയ്ക്കാന്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ നിര്‍ദേശം. 
തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ എല്ലാ മന്ത്രിമാരുടെ മുറിയിലും ജയലളിതയുടെ ചിത്രത്തിനൊപ്പം തന്റെ ചിത്രവും വെയ്ക്കാനാണ്  പളനിസ്വാമി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ചില മന്ത്രിമാര്‍ ദിനകരന്‍ പക്ഷത്തേയ്ക്ക് ചുവടുമാറിയ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം. ഇന്ന് രാവിലെ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന മന്ത്രിമാരുടെ ഔദ്യോഗികയോഗത്തില്‍ ദിനകരന്‍ പക്ഷത്തെ മന്ത്രി വിജയഭാസ്‌കര്‍ പങ്കെടുത്തിരുന്നു.