അവള്‍ ഷാളില്‍ കുരുങ്ങുന്നത് കണ്ട് അവര്‍ ചിതറിയോടി, എട്ടുവയസുകാരിയ്ക്ക് ദാരുണാന്ത്യം

First Published 28, Mar 2018, 5:06 PM IST
eight year old mimcked tv show kill herself
Highlights
  • അവള്‍ ഷാളില്‍ കുരുങ്ങുന്നത് കണ്ട് അവര്‍ ചിതറിയോടി
  • എട്ടുവയസുകാരിയ്ക്ക് ദാരുണാന്ത്യം

ഹാപ്പര്‍:  ടിവി ഷോ അനുകരിക്കാന്‍ ശ്രമിച്ച എട്ടുവയസുകാരിക്ക് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശിലെ ഹാപ്പറിലാണ് സംഭവം. കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ള ടെലിവിഷന്‍ ഷോയിലെ ദൃശ്യങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ച എട്ടുവയസുകാരിയാണ് കഴുത്തില്‍ കുരുക്ക് മുറുകി മരിച്ചത്. സുഹൃത്തുക്കളുമൊത്ത് പൊലീസും കള്ളനും കളിക്കുകയായിരുന്നു കുട്ടി.

കഴുത്തില്‍ കുരുക്ക് മുറുകി പെണ്‍കുട്ടി കുടുങ്ങിയതോടെ സുഹൃത്തുക്കള്‍ പലവഴിയോടി. ഇവരില്‍ ആരും തന്നെ വീട്ടുകാരോട് നടന്ന സംഭവത്തെക്കുറിച്ച് പറയുകയും ചെയ്തില്ല. ഏറെ സമയമായി പെണ്‍കുട്ടിയെ കാണാതെ അന്വേഷിച്ച് ചെന്ന വീട്ടുകാരാണ് പെണ്‍കുട്ടി ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. 

ബക്കറ്റില്‍ കയറി നിന്ന ശേഷം ഷാളുപയോഗിച്ച് പെണ്‍കുട്ടി ജനലില്‍ കുടുക്ക് ഇടുകയായിരുന്നു. ഇതിനിടയക്ക് ബക്കറ്റ് തെന്നിമാറിയതോടെ ഷാളിലെ കുരുക്ക് പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറുകുകയായിരുന്നു. പെണ്‍കുട്ടി അനങ്ങാതായതോടെ പരിഭ്രാന്തരായ കൂട്ടുകാര്‍ വീട്ടുകാരെ വിവരം അറിയിക്കാതെ പോവുകയായിരുന്നു. ഇത്തരത്തില്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. 
 

loader