തലസ്ഥാനത്തെ ക്ലബ്ബുകളില്‍ എക്സൈസ് സംഘം റെയ്ഡ് നടത്തുന്നു. ലൈസന്‍സ് നിബന്ധന ലംഘിച്ച് മദ്യവില്‍പ്പന നടത്തുന്നെന്ന പരാതിയിലാണ് ട്രിവാന്‍ഡ്രം ക്ലബ്ബിലും ശ്രീമൂലം ക്ലബ്ബിലും റെയ്‍ഡ് നടത്തുന്നത്. എന്നാല്‍ ക്രമക്കേടുകളൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് എക്സൈസ് സംഘം നല്‍കുന്ന വിവരം. അനധികൃത മദ്യവില്‍പ്പനക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് എക്സൈസ് കമ്മീഷണറായി ചുമതലയേറ്റ ശേഷം ഋഷിരാജ് സിങ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഏതാനും ബാറുകളില്‍ പരിശോധനയും നടത്തി. ഇതിന്റെ തുടര്‍ച്ചയായാണ് ക്ലബ്ബുകളിലേക്ക കൂടി പരിശോധന വ്യാപിപ്പിക്കുന്നത്.