വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശത്തിലാണ് സിപിഎം നേതാവ് മുഹമ്മദ് അരവശേരി ഇക്കാര്യം വ്യക്തമാക്കുന്നത്
തൃശ്ശൂര്‍: വാടാനപ്പള്ളിയിൽ കെസി ക്ക് അനുകൂലമായി ഫ്ലക്സ് വെച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം നേതാവ് മുഹമ്മദ് അരവശേരി രംഗത്ത്. ക്യാമറ ഉണ്ടെന്ന കാര്യം അറിഞ്ഞില്ല വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുഹമ്മദ് വിശദീകരിക്കുന്ന ശബ്ദ സന്ദേശം കോൺഗ്രസ് പുറത്തുവിട്ടു. തനിക്ക് വിരോധമുള്ള കോൺഗ്രസിൽ വിപ്ലവം ഉണ്ടാക്കാനാണ് ഇത് ചെയ്തതെന്നും മുഹമ്മദ് പറയുന്നു. ക്യാമറ ഉള്ള കാര്യം അറിയാതെ വെച്ചതാണ്. ഫ്ലക്സ് വെച്ച സംഭവം പരിശോധിച്ചിട്ടില്ലെന്ന് സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.



