കോഴിക്കോട്: കൂത്താളിയില്‍ നിന്ന് പേരാമ്പ്രയിലെ ഒരു ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരത്തിനെത്തിയ കള്ള ടാക്‌സികള്‍ പേരാമ്പ്രയിലെ ടാക്‌സി തൊഴിലാളികള്‍ തടഞ്ഞു. തൊഴിലാളികളുടെ പരാതിയെ തുടര്‍ന്ന് രണ്ട് സ്വകാര്യ വാഹനം പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. കള്ള ടാക്‌സികളെ നിയന്ത്രിക്കുന്നതിന് വേണ്ടി ടാക്‌സി തൊഴിലാളികള്‍ സംസ്ഥാനത്ത് വാട്‌സ് ആപ്പ് കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്. ഭീമമായ തുക ഇന്‍ഷൂറും ടാക്‌സും അടച്ചാണ് ടാക്‌സികള്‍ സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ ഇവരുടെ ഓട്ടം സ്വകാര്യ വാഹനങ്ങള്‍ തട്ടിയെടുക്കുകയാണെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാണിക്കുന്നു.