സ്പാനിഷ് സ്‌പോര്‍ട്‌സ് പത്രമായ മാര്‍ക്കയ്ക്ക് നലല്‍കിയ അഭിമുഖത്തിലാണ് നീംബ്രോയുടെ തുറന്ന് പറച്ചില്‍. ഇപ്പോള്‍ ഒരു ഹൃദയമില്ലാത്ത ടീമാണ് അര്‍ജന്റീന.
ബ്യൂണസ് ഐറിസ്: ബാഴ്സലോണ താരം ലിയോണല് മെസിയാണ് ദേശീയ ടീമിനെ നിയന്ത്രിക്കുന്നതെന്ന് പ്രശസ്ത അര്ജന്റൈന് മാധ്യമ പ്രവര്ത്തകന് ഫെര്ണാണ്ടോ നീംബ്രോ. ലോകകപ്പില് ക്രൊയേഷ്യക്കെതിരായ തോല്വിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്പാനിഷ് സ്പോര്ട്സ് പത്രമായ മാര്ക്കയ്ക്ക് നലല്കിയ അഭിമുഖത്തിലാണ് നീംബ്രോയുടെ തുറന്ന് പറച്ചില്. അദ്ദേഹം തുടര്ന്നു- ബാഴ്സോലണ താരം ദേശീയ ടീമിനെ കൈവശം വച്ചിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് ടീന്റെ കോച്ച്. മെസിയാണ് തീരുമാനിക്കുന്നത് ആരൊക്കെ കളിക്കണമെന്ന്. തന്റെ സുഹൃത്തുക്കളെ കൂടി കളിപ്പിക്കുകയാണ് അയാളുടെ ലക്ഷ്യം.
എന്നാല് ബാഴ്സലോണയില് നിന്ന് ലഭിക്കുന്ന പോലെയുള്ള പിന്തുണ ആ താരങ്ങളില് നിന്ന് ലഭിക്കുന്നില്ല. പരിശീലകന് സാംപൗളിക്കോ അദ്ദേഹത്തിന്റെ തീരുമാനങ്ങള്ക്കോ ഒരു വിലയും നല്കുന്നില്ല. ഇപ്പോള് ഒരു ഹൃദയമില്ലാത്ത ടീമാണ് അര്ജന്റീന. തീര്ത്തും ദുര്ബലം. മെസി ലോകകത്തിലെ മികച്ച താരമാണ്. എന്നാല് അയാള് കളിക്കുന്ന ടീം പരാജയപ്പെടുമ്പോള് ഹൃദയം കൊണ്ട് കളിക്കാന് ശ്രമിക്കണം. എന്നാല് മെസിക്ക് അതിന് പോലും സാധിക്കുന്നില്ല.
കളിക്കുന്ന ടീം പരാജയപ്പെടുമ്പോള് ഹൃദയം കൊണ്ട് കളിക്കാന് ശ്രമിക്കണം.
മഷ്ചെരാനോ, സാംപൗളി എന്നിവര് നിര്ത്തി പോവുന്നതാണ് നല്ലതെന്നും നീംബ്രോ പറഞ്ഞു. ഒരു പദ്ധതിയും അവര്ക്കില്ല. മഷ്ചെരാനോയെ ടീമിലെ ഉള്പ്പെടുത്തിയത് എന്തിനെന്ന് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. മെസി ഒരിക്കല് വിരമിച്ച് പോയ താരമാണ്. അങ്ങനെ ഒരിക്കല് കൂടി തീരുമാനിച്ചാല് അതൊരിക്കലും ടീമിന് ദോഷം ചെയ്യില്ലെന്നും പറഞ്ഞ് നീംബ്രോ അവസാനിപ്പിച്ചു.
