Asianet News MalayalamAsianet News Malayalam

ദില്ലി സ്വകാര്യ അഭയകേന്ദ്രത്തിൽ പീഡനം; ന​ഗ്നയാക്കി സ്വകാര്യഭാ​ഗങ്ങളിൽ ഉപ്പും മുളകും വിതറി

ന​ഗ്നയാക്കിയതിന് ശേഷം  സ്വകാര്യ ഭാ​ഗങ്ങളിൽ ഉപ്പും മുളകുപൊടിയും വിതറിയാണ് ഇവരെ ജീവനക്കാർ പീഡനത്തിനിരയാക്കിയിരുന്നത്. കൂടാതെ ഇവരെ അതിക്രൂരമായി മർദ്ദിക്കുകയും ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയും ചെയ്യും. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് സ്ത്രീയെ ദില്ലി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. 

fifty year old woman sexually assaulted at delhi shelter home
Author
New Delhi, First Published Jan 29, 2019, 10:52 PM IST

ദില്ലി:  ദില്ലിയിലെ കുത്തബ് വിഹാറിൽ സ്വകാര്യ അഭയ കേന്ദ്രത്തിൽ അമ്പത് വയസ്സുള്ള സ്ത്രീയെ ലൈം​ഗികപീഡനത്തിനിരയാക്കി. ദില്ലി വനിതാ കമ്മീഷനാണ് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ജനുവരി 23 ന് വനിതാ കമ്മീഷൻ അം​ഗമായ പ്രമീള ​ഗുപ്തയും സംഘവും അഭയകേന്ദ്രം സന്ദർശിച്ചിരുന്നു. ഞെട്ടിപ്പിക്കുന്ന പല സംഭവങ്ങളും ഇവിടെ നിന്ന് അറിയാൻ സാധിച്ചെന്ന് ഇവർ പറയുന്നു. അഭയകേന്ദ്രത്തിലെ റെക്കോർഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നതിൽ കൂടുതൽ പേർ ഇവിടെ അന്തേവാസികളായിട്ടുണ്ടെന്നും സംഘം കണ്ടെത്തി. ഇവിടത്തെ ജീവനക്കാർ നൽകുന്ന ജോലികളിൽ വീഴ്ച വരുത്തിയാൽ അന്തേവാസികൾ ക്രൂരമായ ശാരീരിക പീഡനത്തിനും ഇരയാകാറുണ്ട്. 

അമ്പത് വയസ്സുള്ള സ്ത്രീ വനിതാ കമ്മീഷൻ അം​ഗങ്ങളോട് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന പീഡനങ്ങളെക്കുറിച്ചായിരുന്നു. ന​ഗ്നയാക്കിയതിന് ശേഷം  സ്വകാര്യ ഭാ​ഗങ്ങളിൽ ഉപ്പും മുളകുപൊടിയും വിതറിയാണ് ഇവരെ ജീവനക്കാർ പീഡനത്തിനിരയാക്കിയിരുന്നത്. കൂടാതെ ഇവരെ അതിക്രൂരമായി മർദ്ദിക്കുകയും ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയും ചെയ്യും. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് സ്ത്രീയെ ദില്ലി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സംഭവത്തിൽ പൊലീസ് എഫ്ഐആർ തയ്യാറാക്കിയിട്ടുണ്ട്. 

ദമ്പതിമാരുൾപ്പെടെ അഞ്ച് പേരുടെ പേരാണ് സ്ത്രീ പരാതിയിൽ പറഞ്ഞിരിക്കുന്നത്. മറ്റൊരു അഭയകേന്ദ്രത്തിലാണ് സ്ത്രീ ഇപ്പോഴുള്ളത്. ലൈം​ഗികപീഡനത്തിനിരകളായ പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ മുമ്പ് വനിതാ കമ്മീഷൻ ഇവിടെ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. അഭയകേന്ദ്രത്തിന്റെ ലൈസൻസ് റദ്ദ് ചെയ്തതായും വനിതാ കമ്മീഷൻ അറിയിച്ചു. രാജ്യത്തെമ്പാടുമുള്ള അഭയകേന്ദ്രങ്ങളുടെ നിലവാരം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ദില്ലി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മാലിവാൾ പറഞ്ഞു. പലവിധ ചൂഷണങ്ങൾക്കും ഇവിടങ്ങളിലെ അന്തേവാസികൾ ഇരകളാകുന്നുണ്ടെന്നും അത്തരം അഭയകേന്ദ്രങ്ങളുടെ ലൈസൻസ് ഇല്ലാതാക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios