കള്ളകടത്തുകാരായ എംഎൽഎമാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി വിശ്വാസികളെ ജയിലില്‍ അടയ്ക്കുകയാണെന്നും സുരേന്ദ്രന്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോഴിക്കോട്: എത്ര കള്ളക്കേസില്‍ കുടുക്കിയാലും താന്‍ പോരാട്ടം തുടരുമെന്ന് റിമാന്‍റില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജെനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. 
കള്ളകടത്തുകാരായ എംഎൽഎമാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി വിശ്വാസികളെ ജയിലില്‍ അടയ്ക്കുകയാണെന്നും സുരേന്ദ്രന്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. സുരേന്ദ്രനെ നാളെ കോഴിക്കോട് കോടതിയിൽ ഹാജരാക്കും. 

ശബരിമലയില്‍ 52കാരിയെ ആക്രമിച്ചതുള്‍പ്പെടെയുള്ള കേസുകളിലാണ് സുരേന്ദ്രനെ കോടതി റിമാന്‍റ് ചെയ്തത്. തൃപ്തി ദേശായി എത്തിയതിനെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ പ്രതിഷേധം സഘടിപ്പിച്ചതിന്‍റെ പേരില്‍ മറ്റൊരു കേസും കഴിഞ്ഞ ദിവസം പൊലീസ് സുരേന്ദ്രനെതിരെ ചുമത്തിയിട്ടുണ്ട്.