മുഖ്യമന്ത്രി അടക്കം മന്ത്രിമാരുമായും സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായും ആദ്യഘട്ട കൂടിക്കാഴ്ച. സംസ്ഥാന സമ്പദ് വ്യവസ്ഥ നേരിടുന്ന കടുത്ത പ്രതിസന്ധിയില്‍ പ്രാഥമിക വിലയിരുത്തല്‍.. ഉപദേശമല്ല , മറിച്ച് ചില അഭിപ്രായങ്ങള്‍ പങ്കുവയ്ക്കല്‍ മാത്രമാണ് ഉദ്ദേശ്യമെന്നും തീരുമാനം സര്‍ക്കാറിന്‍േറതാണെന്നുമാണ് ഗീതാഗോപിനാഥിന്റെ നിലപാട്
ധനമന്ത്രി ടിഎം തോമസ് ഐസക് , ചീഫ് സെക്രട്ടറി , പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കെഎസ്‌ഐഡിസി അധികൃതര്‍ എന്നിവരുമായും ചര്‍ച്ച നടത്തി. സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കപ്പെട്ട ശേഷം ആദ്യമായാണ് ഗീതാ ഗോപിനാഥ് തലസ്ഥാനത്തെത്തുന്നത് . ഹാര്‍വഡ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയാണ്.പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ പ്രതിഫലമില്ലാതെയാണ് നിയമനം . ഇടത് വിരുദ്ധ സാമ്പത്തിക നയങ്ങളുടെ വക്താവായ ഗീതയെ ഉപദേഷ്ടാവാക്കിയതില്‍ പാര്‍ട്ടിക്കകത്തും മുന്നണിക്കകത്തും കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. വിദഗ്ധ അഭിപ്രായം കേള്‍ക്കുകമാത്രമാണ് ഉദ്ദേശ്യമെന്നായിരന്നു മുഖ്യമന്ത്രിയുടെ പ്രതികരണം
