Asianet News MalayalamAsianet News Malayalam

മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്; കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സംഘത്തിനെതിരെ കേസ്

forgery allegation against karivellur social workers society
Author
First Published Aug 12, 2017, 2:42 PM IST

കണ്ണൂര്‍: മുക്കുപണ്ടം പണയംവച്ച് കോടികള്‍ തട്ടിയ സഹകരണ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. കോണ്‍ഗ്രസ് ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള കരിവള്ളൂര്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയിലാണ് ഇന്നലെ നടത്തിയ പരിശോധനയില്‍ കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്. മൂന്നൂകോടിരൂപയുടെ വെട്ടിപ്പാണ് സഹകരണ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

കരിവള്ളൂര്‍ വീവേഴസ് സൊസൈറ്റിക്ക് സമീപം പ്രവര്‍ത്തിക്കുന്ന കരിവള്ളൂര്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ സൊസൈറ്റിയിലാണ് കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയത്.  സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. സൊസൈറ്റിയുടെ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആകെ മൂന്നുകോടിരൂപയുടെ വെട്ടിപ്പാണ് പരിശോധനയില്‍ കണ്ടെത്തിയത്. 

ഈ തുകയത്രയും സൊസൈറ്റിയിലെ 92 അംഗങ്ങളുടെ പേരില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിയെടുത്തതാണ്. 13 കിലോ വ്യാജസ്വര്‍ണമാണ് ഇത്തരത്തില്‍ പണയമായി വച്ചിരിക്കുന്നത്. മൂന്നുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നേതൃസ്ഥാനത്തുള്ളത്. കെ.വി പ്രദീപാണ് സൊസൈറ്റിയുടെ സെക്രട്ടറി. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. നിക്ഷേപമടക്കം 3 കോടിരൂപയാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനമൂലധനം. പരിശോധനയില്‍ കണ്ടെത്തിയ മുക്കുപണ്ടങ്ങളും രേഖകളും സഹകരവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് പോലീസിനു കൈമാറി. പയ്യന്നൂര്‍ സിഐ ആസാദിനാണ് അന്വേഷണ ചുമതല.

Follow Us:
Download App:
  • android
  • ios