ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ നാല് പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സ്‌കൂളിലെ പ്രഥമാധ്യാപിക രമാഭായി, മരിച്ച വിദ്യാര്‍ഥിനികളുടെ ക്ലാസ് അധ്യാപിക മീനാക്ഷി എന്നിവരെയാണ് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ താത്കാലികമായി സസ്പെന്‍ഡ് ചെയ്തത്. 

അധ്യാപികമാര്‍ വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുകയും ജാതിപറഞ്ഞ് അവഹേളിക്കുകയും ചെയ്തുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി. പണപ്പാക്കത്തുള്ള രവിയുടെ മകള്‍ ശങ്കരി (16), ബാലുവിന്‍റെ മകള്‍ മനീഷ (16), കുമാറിന്‍റെ മകള്‍ രേവതി (16), ധര്‍മലിംഗത്തിന്‍റെ മകള്‍ ദീപ (16) എന്നിവരെയാണ് കഴിഞ്ഞ ദിവസം സ്കൂളിന് സമീപമുളള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

ക്ലാസില്‍ മൊബൈല്‍ ഫോൺ കൊണ്ടുവന്നുവെന്ന പേരില്‍ വിദ്യാര്‍ഥികളെ ക്ലാസില്‍വെച്ച് ശങ്കാരിക്കുകയും അടിക്കുകയും ചെയ്തുവെന്ന് സഹപാഠികളും ബന്ധുക്കളും ആരോപിച്ചു.