ഭോപ്പാല്‍: നാല് വയസുകാരിയെ പീഡിപ്പിച്ച് കൊന്നതിന് ശേഷം യുവാവ് കല്ലുകൊണ്ട് കുട്ടിയുടെ തല തകര്‍ത്തു. മധ്യപ്രദേശിലാണ് സംഭവം. കിരണ്‍ എന്ന 25 കാരനാണ് കൊടും കൂരകൃത്യം ചെയ്തത്. ഒഴിഞ്ഞ മേഖലയിലേലക്ക് കുട്ടിയെ കൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.
ലൈംഗീകമായി കുട്ടിയെ പീഡിപ്പിച്ചശേഷം തെളിവ് നശിപ്പിക്കാനാണ് കരന്‍ കുട്ടിയുടെ തലതകര്‍ത്തത്. ക്രൂരകൃത്യത്തിന് ശേഷം കുട്ടിയുടെ വീടിനടുത്ത് നിന്ന് 500 മീറ്റര്‍ അകലെ മൃതദേഹം ഉപേക്ഷിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മൃതദേഹം ലഭിക്കുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ഇന്‍ഡോറില്‍ അയച്ചിരിക്കുകയാണ്.
