Asianet News MalayalamAsianet News Malayalam

റഫാല്‍ ഇടപാടില്‍ നിലപാടിലുറച്ച് ഫ്രാന്‍സ്വ ഒലാങ്

റഫാല്‍ ഇടപാടില്‍ ഇന്നലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫ്രാന്‍സ് മുന്‍ പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലാങ്ങിന്‍റെ ഓഫീസ്.  അനില്‍ അംബാനിയുടെ പേര് നിര്‍ദ്ദേശിച്ചത് ഇന്ത്യയെന്നായിരുന്നു റഫാൽ വിവാദത്തിൽ  കേന്ദ്ര സര്‍ക്കാരിന്‍റെയും റിലയൻസിന്‍റെയും വാദം പൊളിച്ച് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ നിര്‍ണായക വെളിപ്പെടുത്തൽ. 

france again in rafale deal
Author
Paris, First Published Sep 22, 2018, 2:49 PM IST

 

പാരീസ്: റഫാല്‍ ഇടപാടില്‍ ഇന്നലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫ്രാന്‍സ് മുന്‍ പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലാങ്ങിന്‍റെ ഓഫീസ്.  അനില്‍ അംബാനിയുടെ പേര് നിര്‍ദ്ദേശിച്ചത് ഇന്ത്യയെന്നായിരുന്നു റഫാൽ വിവാദത്തിൽ  കേന്ദ്ര സര്‍ക്കാരിന്‍റെയും റിലയൻസിന്‍റെയും വാദം പൊളിച്ച് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ നിര്‍ണായക വെളിപ്പെടുത്തൽ.

അനിൽ അംബാനിയുടെ റിലയൻസ് കമ്പിനിയെ  പങ്കാളിയാക്കിയത് ഇന്ത്യയുടെ നിര്‍ദേശ പ്രകാരമെന്ന്  മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ ഒലാങ്ങ് വെളിപ്പെടുത്തി . പങ്കാളിയെ ഫ്രാന്‍സിന് തിരഞ്ഞെടുക്കാൻ കഴിയില്ലായിരുന്നുവെന്നും ഫ്രഞ്ച് പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയത്. ദസോള്‍ട് കമ്പനിക്ക് അനില്‍ അംബാനിയെ തെരഞ്ഞെടുത്തതില്‍ പങ്കില്ലെന്ന് ഫ്രാന്‍സ്വ ഒലോങ് പറഞ്ഞു. ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഫ്രാന്‍സ്വ ഒലാങ്ങിന്‍റെ ഓഫീസ് ഇപ്പോള്‍ അറിയിച്ചു. 

അതേസമയം, റഫാല്‍ വിവാദം ഉയര്‍ത്തി ദില്ലിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്നു. റഫാൽ നിര്‍മാതാക്കളായ  ഫ്രഞ്ച് കമ്പനി ഡസോള്‍ട്ട് ഏവിയേഷനാണ് ഇന്ത്യയിലെ പങ്കാളിയെ തീരുമാനിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരല്ലെന്നുമായിരുന്ന പ്രതിരോധമന്ത്രിയും മന്ത്രാലയും വാദിച്ചിരുന്നത്. 

Follow Us:
Download App:
  • android
  • ios