ഫ്രഞ്ച് ടീമില്‍ സൂപ്പര്‍താരം തിരിച്ചെത്തി
സെയ്ന്റ് പീറ്റേര്സ്ബര്ഗ്: കരുത്തുറ്റ ആദ്യ ഇലവനുമായി ബെല്ജിയവും ഫ്രാന്സും ലോകകപ്പ് സെമിക്ക്. എംബാപ്പെ, ഗ്രീസ്മാന്, ജിറൗഡ്, പോഗ്ബ എന്നീ കരുത്തര് ഫ്രാന്സിന്റെ ആദ്യ ഇലനിലുണ്ട്. സസ്പെന്ഷനിലായിരുന്ന മറ്റ്യൂഡി തിരിച്ചെത്തിയതാണ് ഫ്രഞ്ച് നിരയിലെ ശ്രദ്ധേയ മാറ്റം.
അതേസമയം മ്യൂനിയറിന് പകരം ഡെംബലേ എത്തിയതാണ് ബെല്ജിയത്തിന്റെ മാറ്റം. സൂപ്പര്താരങ്ങളായ ലുക്കാക്കു, ഹസാര്ഡ്, ഡിബ്രൂയിന് എന്നിവര് ബെല്ജിയത്തിന്റെ ആദ്യ ഇലവനിലുണ്ട്. ഫ്രാന്സ് 4-2-3-1 ശൈലിയിലും ബെല്ജിയം 3-5-2 ശൈലിയിലുമാണ് അണിനിരക്കുന്നത്.
ഫ്രാന്സ്
LLORIS, PAVARD, VARANE, UMTITI, POGBA, GRIEZMANN, GIROUD, MBAPPE, KANTE, MATUIDI, HERNANDEZ
ബെല്ജിയം
COURTOIS, ALDERWEIRELD, KOMPANY, VERTONGHEN, WITSEL, DE BRUYNE, FELLAINI, R. LUKAKU, E. HAZARD, DEMBELE, CHADLI
