ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്. മെയ് 7 ന് നടക്കുന്ന അവസാന ഘട്ടത്തിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി മറീ ലീ പെന്നും സ്വതന്ത്ര സ്ഥാനാർത്ഥി ഇമ്മാനുവൽ മക്രോണും ഏറ്റുമുട്ടും. ചരിത്രത്തിലാദ്യമായി സോഷ്യലിസ്റ്റുകളും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പിൽ പുറത്തായി
ഫ്രഞ്ച് ജനതയുടെ മാറ്റം വിളിച്ചോതുന്നതായിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഫലം. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി സോഷ്യലിസ്റ്റുകളും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളും മത്സര രംഗത്തു നിന്ന് തുടച്ചു നീക്കപ്പെട്ടു. 11 മത്സരാർത്ഥികളിലാരും 50 ശതമാനം വോട്ട് നേടാത്തതിനാൽ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് നീണ്ടു.
23.7 ശതമാനം വോട്ടുകളോടെയാമ് ഇമ്മാനുവൽ മെക്രോൺ ഒന്നാമതെത്തിയത്. ലിയു പെൻ 21.7 ശതമാനം വോട്ട് നേടി. യാഥാസ്ഥിതിക പക്ഷക്കാരനായ ഫ്രാൻലസ്വെ ഫിയോണും തീവ്ര ഇടതു പക്ഷക്കാരനായ ലൂക് മിലാഷേോണും 19.5 ശതമാനം വോട്ടോടെ മൂന്നാമതെത്തി.
കാഴ്ചപ്പാടു കൊണ്ട് രണ്ട് ദ്രുവങ്ങളിൽ നിൽക്കുന്ന മത്സരാർത്ഥികളിൽ നിന്നാണ് ഫ്രഞ്ച് ജനതക്ക് പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വരിക. നാഷണൽ പ്രണ്ട് പാർട്ടി സ്ഥാനാർത്ഥിയായ ലിയൂ പെൻ ആഗോളവൽക്കരണത്തിനെതിരാണ്. യുറോപ്യൺ യുണിയനിൽ ഫ്രാൻസ് തുടരുന്നതിനെയും അവർ എതിർക്കുന്നു. അതു കൊണ്ടു തന്നെ പെൻ അധികാരത്തിലെത്തിയാൻ ഫ്രെക്സിറ്റ് നടപ്പാക്കാനാകും ശ്രമിക്കുക.
സ്വന്തം പാർട്ടിയുണ്ടാക്കി മത്സരിച്ച മെക്രോണാകട്ടെ യൂറോപ്യൻ യുണിയനെ ശക്തിപ്പെടുത്തുന്നതിമനായി വാദിക്കുന്ന വ്യക്തിയാണ്. തെരെഞ്ഞെടുപ്പിൽ പെന്നിനേക്കാൾ മെക്രോണ് മേൽക്കൈ ഉണ്ടെന്നാണ് പാരീസിൽ നിന്നുള്ള റിപ്പോർട്ടുകൾ. നിരവധി രാഷ്ട്രീയ നേതാക്കൾ മെക്രോണ് പിന്തുണയുമായി രംഗപ്രവേശം ചെയ്തു കഴിഞ്ഞു.
