ബൈക്കില്‍ കടത്തിയ ഒന്നര കിലോ കഞ്ചാവുമായി ദമ്പതികള്‍ പിടിയിലായി. നേമം സ്വദേശി സജു എന്ന വിജയകുമാര്‍, ഭാര്യ യമുന എന്നിവരെയാണ് നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം പിടികൂടിയത്.

സ്കൂള്‍ ,കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘമാണ് നെയ്യാറ്റിന്‍കര മരുതത്തൂരില്‍ വാഹന പരിശോധനയ്‌ക്കിടയില്‍ പിടിയിലായത്. നേമം സ്വദേശി സജു എന്ന വിജയകുമാര്‍, ഇയാളുടെ ഭാര്യ യമുന എന്നിവരെയാണ് എക്‌സൈസ് സിഐയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പിടികൂടിയത്. പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥരെ കബളിപ്പിക്കാനാണ് സജു ഭാര്യയുമായി വാഹനത്തിലെത്തി. സഞ്ചരിക്കുന്നത്. കഞ്ചാവ് കടത്തിനെക്കുറിച്ച് ഭാര്യയ്‌ക്കു അറിവുണ്ടെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

സജു ഒരു കലൊക്കേസില്‍ ജാമ്യത്തിലിറങ്ങിയതാണ്. തേനി കമ്പം മേഖലയില്‍ നിന്ന് കഞ്ചാവ് മൊത്തമായെത്തിച്ച് ചെറുപാക്കറ്റുകളാക്കി വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതി. പ്രതികളെ നെയ്യാറ്റിന്‍കരം കോടതിയില്‍ ഹാജരാക്കി.