എട്ട് മാസം മാത്രം പ്രായമുളള ലൈല അന്‍വര്‍ എന്ന കുട്ടിയാണ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. 

ഗാസ: കഴിഞ്ഞ ദിവസങ്ങളായി ഗാസയിൽ തുടരുന്ന സംഘർഷത്തില്‍ എട്ട് മാസം പ്രായമുളള പലസ്തീന്‍ കുട്ടി കണ്ണീര്‍വാതകം ശ്വസിച്ചുമരിച്ചു. ഗാസ- ഇസ്രായല്‍ ബോഡറിലുണ്ടായ സംഘര്‍ഷത്തിലാണ് കണ്ണീര്‍ വാതകം ശ്വസിച്ച് കുട്ടി മരിച്ചത്. എട്ട് മാസം മാത്രം പ്രായമുളള ലൈല അന്‍വര്‍ എന്ന കുട്ടിയാണ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. 

ഗാസയില്‍ ഇതോടെ അടുത്ത ദിവസങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60ആയി. സംഭവത്തിൽ 400ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായിരുന്നതിനേക്കാൾ പ്രതിഷേധക്കാരുടെ എണ്ണത്തിലും വൻ കുറവുണ്ടെന്നാണ് വിവരം.