പത്തനംതിട്ട: വിവാഹാഭ്യർത്ഥന നിഷേധിച്ചതിന് യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. കടമ്മനിട്ട കുരീത്തെറ്റ കോളനിയിലെ ശശി – പൊന്നമ്മ ദമ്പതികളുടെ മകള്‍ ശാരിക (17) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു കഴിഞ്ഞ ദിവസമാണ് ശാരികയെ എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലേക്കു കൊണ്ടുപോയത്.
കഴിഞ്ഞ 14 ന് വൈകിട്ടാണ് ശാരിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. കടമ്മനിട്ടലെ പെൺകുട്ടിയുടെ കുടുംബ വിട്ടിൽ എത്തിയ സജിൽ കൈയ്യിൽ കരുതിയിരുന്ന പെട്രോൾ പെൺകുട്ടിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ ശാരിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ആന്തരികാവയവങ്ങൾ ഗുരുതരമായി പൊള്ളലേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി രണ്ടു ദിവസം മുമ്പ് കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ നില വഷളായയതിനെത്തുടര്‍ന്ന് മരിച്ചു.
പെൺകുട്ടിയെ ആക്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ സമീപവാസിയായ പ്രതി സജില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവില്‍പോയ ഇയാളെ സംഭവം നടന്ന സ്ഥലത്തിനു സമീപത്തെ ആളാഴിഞ്ഞ കെട്ടിടത്തിത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
