ജമ്മുകശ്മീരിൽ ഗവർണർ ഭരണം, ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു മുഖ്യമന്ത്രി മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു
ജമ്മു കശ്മീര്‍: ജമ്മുകശ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തി. ഗവർണറുടെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. പിഡിപിയുമായുള്ള ബന്ധത്തിൽ നിന്ന് ബിജെപി പിൻമാറിയതോടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. കഴിഞ്ഞ നാലു ദശാബ്ദക്കാലത്തിനിടെ ഏഴു തവണ സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഗവർണറായ എൻ.എൻ.വോറയുടെ കാലാവധി തീരാൻ ആഴ്ചകൾ ബാക്കിനിൽക്കേയാണ് കശ്മീരിൽ ഗവർണർ ഭരണം വരുന്നത്. ഇൗ സാഹചര്യത്തിൽ അദ്ദേഹത്തിന് ആറ് മാസത്തേക്ക് കൂടി അധികാരം നീട്ടിക്കൊടുക്കാൻ സാധ്യതയുണ്ട്.
