ഒഎല്‍എക്സില്‍ ഇന്ദിരാഭവന്‍ വില്‍പ്പനയ്ക്ക് വില 10000
തിരുവനന്തപുരം: ഒഎല്എക്സില് കെപിസിസി ഹെഡ്ക്വാര്ട്ടേഴ്സായ ഇന്ദിരാഭാവന് വില്പ്പനയ്ക്കെന്ന് പരസ്യം. കോണ്ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്കിയതിനെ തുടര്ന്നാണ് പരസ്യം ഒഎല്എക്സില് എത്തിയിരിക്കുന്നത്.തിരുവനന്തപുരത്തെ ശാസ്തമംഗലത്തുള്ള ഇന്ദിരാഭവന്റെ ഓഫീസിന്റെ ചിത്രത്തിനൊപ്പം 10000 രൂപയാണ് വസ്തുവിന്റെ വിലയായി കൊടുത്തിരിക്കുന്നത്. അനേഷ് എന്ന ഇന്റര്നെറ്റ് ഉപഭോക്താവാണ് പരസ്യം നല്കിയിരിക്കുന്നത്. വസ്തുവിനോട് താല്പ്പര്യമുള്ളവര് മൂസ്ലീം ലീഗുമായോ കേരളാ കോണ്ഗ്രസുമായോ ബന്ധപ്പെടാനും പരസ്യത്തിലുണ്ട്.
